കുടിവെള്ള ബ്രാന്‍ഡായ മായ് ദുബായ് ഇനി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും


മനാമ: ദുബായിലെ കുടിവെള്ള ബ്രാന്‍ഡായ   മായ് ദുബായുടെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബഹ്റൈനിലെ  ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് എട്ടു ഔട്ട് ലെറ്റുകളില്‍ വാട്ടര്‍ ഈസ് ഹെല്‍ത്ത് എന്ന സന്ദേശവുമായി   വിഷ്വല്‍ ഡിസ് പ്ലേകള്‍ ഒരുക്കും. വേനല്‍ കാലത്തെ വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഡിസ്പ്ലേകള്‍ ഒരുക്കുന്നത്. തങ്ങളുടെ ഏറ്റവും മികച്ച ക്യാന്പെയിലൂടെ ഒരു വിഷ്വല്‍ ട്രീറ്റാണ് ഒരുക്കിയിട്ടുള്ളതെന്നും മായ് ദുബായ് കന്പനിയുടെ സി.ഇ.ഒ അലക്സാണ്ടര്‍ വാന്റ് റൈറ്റ് പറഞ്ഞു.
 
”മായ് ദുബായുടെ ബഹ്റൈനിലെ വിതരണക്കാരാകുന്നത് ട്രേഡിംഗ്  ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെയ്ക്കുന്ന    യാക്കുബീ ഇന്റര്‍നാഷ്ണലാണ്.  മായ് ദുബായുമായി കൈകോര്‍ത്ത്  വിജയകരമായി തന്നെ  മുന്നോട്ട് പോകുമെന്ന് യാക്കൂബി ഇന്റര്‍നാഷ്ണലിന്റെ  സി.ഇ.ഒ മുനീര്‍ യാക്കൂബി പറഞ്ഞു.   ബഹ്റൈനടക്കം പന്ത്രണ്ട് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രമുഖ ബ്രാന്‍ഡാണ് മായ് ദുബായ്
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed