'എ ആൻറ് എച്ച്’ മെഗാ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു
മനാമ: അൻസാർ ഗ്രൂപ്പ് മാനേജ്മെൻറിെൻറ ‘എ ആൻറ് എച്ച്’ മെഗാ ഷോറൂം മാമീറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. .കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബിസിനസ് രംഗത്ത് മികച്ച വിജയം നേടിയ അന്‍സാര്‍ ഗ്രൂപ്പിന്റെ അടുത്ത സംരംഭമാണ് എ ആൻറ് എച്ച്’ മെഗാ ഷോറൂം. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്‍ഡസ്ട്രിയുടെ സെക്കന്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബുല്‍ ജബ്ബാര്‍ മഹമുദ് അല്‍ കൂഹ്ജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ ആന്‍ഡ്ര്യു സാദത്ത്, സുല്‍ത്താന്‍ ആല്‍ട്ടാ, മറ്റ് അന്‍സാര്‍ ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗാര്‍ഹിക അലങ്കാര വസ്തുക്കള്‍, നിര്‍മ്മാണ സാമഗ്രിഹികള്‍ , സെറാമിക് ടൈലുകള്‍, സാനിറ്ററി, ഷവര്‍ എന്‍ക്ലോസര്‍,ജാക്കുസി, ഫര്‍ണീച്ചര്‍, പരവതാനി, ഹോം ലിനന്‍, അടുക്കള സാധനങ്ങള്‍, വാതിലുകള്‍, വാതില്‍ ആക്സസറികള്‍, ഹോം വെയര്‍, ഹാര്‍ഡ് വെയര്‍, ഗാര്‍ഹിക ഇനങ്ങള്‍, പൂക്കള്‍, സമ്മാനങ്ങള്‍, ഫ്രെയിമുകള്‍, എന്നിവ മിതമായ നിരക്കിലും ഉയര്‍ന്ന ഗുണമേന്മയിലുമാണ് ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

