കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സിന് പുതിയ ഭാരവാഹികള്‍


മനാമ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെഎംസിസി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെ സാന്നിധ്യത്തിൽ ഏരിയ 3 ഡയറക്ടര്‍ ടോസ്റ്റ്മാസ്റ്റര്‍ ഖാലിദ് ജലാല്‍ ഇന്‍സ്റ്റാളേഷന്‍ സെറിമണിക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ടായി മാസില്‍ പട്ടാന്പി, വൈസ് പ്രസിഡണ്ടുമാരായി അഫ്സല്‍ എസ്.പി, അലി അക്ബര്‍, അഷ്റഫ് , ട്രഷറര്‍ ശ്യാം, സെക്രട്ടറി യാസിര്‍ സി.കെ, സെര്‍ജന്റ് അറ്റ് ആര്‍മ്സ് ഹാഫിസ് എന്നിവരടങ്ങിയ 7 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സീനിയർ ടോസ്റ്റ് മാസ്റ്റര്‍ മൻസൂർ പി.വി കാര്യപരിപാടിക്ക് നേതൃത്വം നൽകുകയും കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, മുഹമ്മദ് നാസിര്‍ (കോച്ച് ഓഫ് ബഹ്റൈന്‍ കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് ) അഹമ്മദ് മേപ്പാട് (ക്ലബ് ചാർട്ടർ മെമ്പർ )എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. ''ബിള്‍ഡ് എ ബെറ്റര്‍ യു'' എന്ന ആശയത്തിൽ ഊന്നി നേതൃപാടവ വികസനത്തിനും ഇംഗ്ലീഷ് ഭാഷയിലുള്ള ആശയ വിനിമയത്തിനും പ്രസംഗ കലയിലും പ്രാമുഖ്യം നല്‍കി വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷ്ണല്‍. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച്ചകളിലാണ് കെ.എം.സി.സി ഹാളില്‍ വെച്ച് രാത്രി 7.45 മുതല്‍ 10 മണിവരെയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 36416516, 33780781 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed