രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: വിശ്വകലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ "രക്തദാന ക്യാമ്പ്" സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ സൽമാനിയ ഹോസ്‌പിറ്റലുമായി ചേർന്ന് നടത്തുന്ന ക്യാമ്പ് ജൂലൈ 5 ന് കാലത്ത് 7 മുതൽ ഉച്ചക്ക് 12 മണിവരെയാണ് നടത്തുന്നത്. "നമ്മുടെ രക്തം മറ്റൊരാൾക്ക് ജീവന്റെ തുടിപ്പാണ്" എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാന്പില്‍ പേര് രജിസ്റ്റർ ചെയ്യാനും മറ്റു വിശദ വിവരങ്ങൾക്കും ത്രിവിക്രമൻ 39056730 / 33822295, ഷൈജിത്ത് 39566208 / അനീഷ് 39985396.എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

