ബിമൽ സ്മൃതി സംഘടിപ്പിക്കുന്നു


മനാമ: എടച്ചേരിയുടെ ബഹ്റൈന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  ബിമൽ സ്മൃതി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥി നേതാവ്, നാടകപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്ന കെ.എസ്. ബിമലിന്റെ നാലാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ചാണ് ബിമൽ സ്മൃതി സംഘടിപ്പിക്കുന്നത്.  ബിമലിന്റെ സഹപ്രവർത്തകരും, സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്ന് ജൂലായ് 5ന് ഇന്ത്യൻ ക്ലബ്ബിന് സമീപമുള്ള മന്ന റസ്റ്റോറന്റിൽ  വൈകുന്നേരം 6 മണി മുതലാണ്  പരിപാടി നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്  39806291,36886062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed