കോപ്റ്റ - സമാജം സയൻസ് ഫോറം സെമിനാർ വെള്ളിയാഴ്ച.
മനാമ: സമകാലീന സാമൂഹിക പാരിസ്ഥിതിക ജീവിത സാഹചര്യങ്ങളിൽ പ്രസക്തമായ രണ്ട് വിഷയങ്ങളിൽ കോഴിക്കോട് പോളിടെക്‌നിക് അലുംനി അസോസിയേഷൻ (കോപ്റ്റ) ബഹ്‌റൈൻ ചാപ്റ്റർ, ബഹ്‌റൈൻ കേരളീയ സമാജം സയൻസ് ഫോറവുമായി സഹകരിച്ചു ജൂലൈ 5 വെള്ളിയാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് സമാജം ബാബുരാജ് ഹാളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന "റോബോട്ടിക്ക്" വിഷയത്തിൽ ചിത്ര കൃഷ്ണസ്വാമിയും "സസ്‌റ്റെയ്‌നബിൾ എനർജി ഡിമാൻഡ്‌സ്" വിഷയത്തിൽ മായാ മായാ കിരണും സംസാരിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 39806682 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

