ബഹ്‌റൈനിൽ 35 മേഖലകളിൽ സ്വദേശി വൽക്കരണത്തിന് ശുപാർശ


മനാമ:വലിയൊരു ശതമാനം പ്രവാസികൾ ജോലി ചെയ്യുന്ന മണി എക്സ്ചേഞ്ച് ഉൾപ്പെടെ 35 ഓളം മേഖലകളിൽ വിദേശികളുടെ റിക്രൂട്ട്മെന്റ് ഒഴിവാക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട മേഖലകൾ  സ്വദേശികൾക്ക് വേണ്ടി മാത്രം സംവരണം ചെയ്യണമെന്നും   പാർലമെന്റിൽ ഒരു കൂട്ടം എം പി മാർ ആവശ്യപ്പെട്ടു. സ്വദേശികളുടെ മിനിമം വേതനം ഉയർത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനിൽ സ്വദേശിവൽക്കരണം ഊര്‍ജ്ജിതമാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിറകെയാണ് പാർലമെന്റിൽ സ്വദേശികൾക്കു വേണ്ടി മാത്രം 35 ഓളം മേഖലകളിൽ സംവരണംനടപ്പാക്കാൻ  എം പി മാർ പാർലമെന്റിൽ ആവശ്യമുന്നയിച്ചത് .

ചില മേഖലകളിൽ മുഴുവനായും സ്വദേശിവൽക്കരണം വേണമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസം,പണമിടപാട് സ്‌ഥാപനങ്ങൾ,അക്കൗണ്ടിംഗ്,മാര്ക്കറ്റിങ് തുടങ്ങിയ മേഖലകൾ പൂർണ്ണ സംവരണം വേണമെന്നാണ് പാർലമെന്റിൽ എം പി മാർ ആവശ്യപ്പെട്ടിട്ടുള്ളത്.ഇത് സംബന്ധിച്ച് ഇന്നലെ പാർലമെന്റിൽ ഔദ്യോഗികമായി രേഖകൾ സമർപ്പിച്ചത് കൂടാതെ സംവരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ 5000 ദിനാർ മുതൽ 20000 ദിനാർ വരെ പിഴ ഈടാക്കണമെന്ന മറ്റൊരു ബില്ലും നടപ്പാക്കണമെന്ന്  മറ്റൊരു ഗ്രൂപ്പ് എം പി മാരും ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും സ്വദേശി വൽക്കരണം പ്രാവർത്തികമാക്കാൻ കഴിയില്ലെന്നും  ചില മേഖലകളിൽ യോഗ്യരായവരെ ലഭിച്ചില്ലെങ്കിൽ മാത്രം വിദേശികളെ എടുക്കാമെന്നും ബഹ്‌റൈൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗവും ചെറുകിട വ്യവസായ സൊസൈറ്റി ചെയർമാനുമായ അൽ സലൂം അഭിപ്രായപ്പെട്ടു.സ്വദേശികൾക്ക് നൽകുന്ന മിനിമം വേതനം 550 ദിനാർ അക്കണെമന്നും ശുപാർശ ചെയ്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.നിലവിൽ സെക്കണ്ടറി വിദ്യാഭ്യാസം ഉള്ള സ്വാദേശികൾക്ക് 300 ദിനാറും ഡിപ്ലോമക്കാർക്ക് 380 ദിനാറും ഡിഗ്രിക്കാർക്ക് 450 ദിനാറുമാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed