ശ്വാസമടക്കിപ്പിടിച്ച് കാണികൾ; ആവേശം വിതറി ബി കെ എസ് ധും ധലക്ക


ഫോട്ടോ സത്യൻ പേരാമ്പ്ര 

മനാമ. കണ്ണൊന്നു തെറ്റിയാൽ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ  ഏതെങ്കിലും ഒന്ന് നഷ്ടമാകുമോ എന്നുള്ള ആകാംക്ഷയോടെയാണ് ബഹ്‌റൈൻ  കേരളീയ സമാജത്തിൽ കഴിഞ്ഞ ദിവസം നടന്ന ധും ധലക്ക  എന്ന പരിപാടി കാണികൾ വീക്ഷിച്ചത്.ലോക പ്രശസ്ത ഡാൻസ് കമ്പനിയായ ബാഡ് സൽസ യുടെ നൃത്ത പ്രതിഭകളായ സോണാലിയും സുമിതും  അവതരിപ്പിച്ച സൽസാ നൃത്തം കാണികളെ  തീർത്തും അത്ഭുതപ്പെടുത്തി. ശര വേഗതയിൽ ചടുലമായ ചലനങ്ങളോടെ അവർ രംഗത്തെത്തിയപ്പോൾ കാണികൾ കരഘോഷം മുഴക്കി.ഒരു സെക്കന്റ് പോലും ഇടവേള നല്കാതെയുള്ള അവരുടെ  മിന്നുന്ന ചലനങ്ങൾ അവസാനിക്കുമ്പോഴേയ്ക്കും ബഹ്റൈനിലെ  നൃത്ത പ്രതിഭകൾ  അടങ്ങിയ  വിവിധ ട്രൂപ്പുകളും  ദൃശ്യ വിസ്മയം തന്നെ തീർത്തു. ഒരു മിനുട്ട് പോലും ഇട  നൽകാതെ ബഹ്‌റൈനിലെ ഗായകർ ഒരുക്കിയ സംഗീത പരിപാടികളും മേളയ്ക്ക് കൊഴുപ്പേകി.

പാട്ടുകൾക്കൊപ്പം  ബിജു എം സതീഷ്, ദിനേശ് മാവൂർ എന്നിവർ വരച്ച തത്സമയ പെയിന്റിങ്ങുകളും ഏറെ ശ്രേദ്ധേയമായി.ആരവം അവതരിപ്പിച്ച നാടൻപാട്ടും  ആവേശം വിതറി. സമയ നിഷ്ഠ പാലിച്ചു കൊണ്ട്  വൈകീട്ട് 7. 30ന്  ആരംഭിച്ച  കലോപഹാരം കാണികളെ ഒരിക്കൽ പോലും   മടുപ്പിച്ചില്ല . ആദ്യാവസാനം വരെ നിറഞ്ഞു നിന്ന ആസ്വാദകരും സംഘാടകരുടെ മികച്ച  സംഘാടകത്വത്തിനു കൂടി കൈയ്യടി നൽകിയപ്പോൾ വൈവിധ്യമാർന്ന കലാസംഗമത്തിന്റെ 5 മണിക്കൂറുകളാണ് കടന്നുപോയത്. ബഹ്‌റൈൻ കേരളീയ സമാജം എന്റര്‍ടൈമെന്റ്  വിഭാഗമാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed