ശബരിമല: ബിജെപി സംഘം ഗവര്‍ണറെ കണ്ടു


തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി കേന്ദ്രസംഘം. പൊലീസ് നടപടികളെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും നേതാക്കള്‍ വിമര്‍ശിച്ചു. അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രനേതാക്കള്‍ ഗവര്‍ണറെ കണ്ടത്.  

ശബരിമലയിലെ സമരം മയപ്പെടുത്തിയതിൽ അതൃപ്തി അറിയിച്ച ദേശീയ നേതൃത്വം സമരം ശക്തമാക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു

You might also like

  • Straight Forward

Most Viewed