നാടകോത്സവം: ഇന്ന് ബർസക്ക്


മനാമ : ബഹ്‌റൈൻ  കേരളീയ സമാജത്തിലെ ഈ വർഷത്തെ പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിൽ രണ്ടാം ദിവസമായ ഇന്ന്  ബഹ്‌റൈൻ  പ്രതിഭ നാടകവേദി അവതരിപ്പിക്കുന്ന ബർസക്ക് എന്ന നാടകമായിരിക്കുമെന്ന് ബി.കെ. എസ് പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി എം.പി രഘു എന്നിവർ അറിയിച്ചു
ബർസക്  എന്നാൽ അറബിയിൽ മരണാനന്തര ജീവിതത്തെ കുറിച്ചു സൂചിപ്പിക്കുന്ന പദമാണ്. ഇവിടെ പക്ഷേ മരണപ്പെട്ട മനുഷ്യന്റെ ജീവിതമല്ല. അയാളോടൊപ്പമുണ്ടായിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളാണ് നാടകം പറയുന്നത്.നിസ്സാരവും സാധാരണവുമായി തീർന്നു പോകാറുള്ള ഒരു സന്ദർഭം അസാധരണമായി തീരുന്നതിന്റെ സംഘർഷങ്ങളാണ് നാടകത്തിന്റെ കാതൽ. മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് കുറുകേ വന്നു ചിറകെട്ടുന്ന മനുഷ്യരും വ്യവസ്ഥയുമൊക്കെയാണ് പ്രശ്ന പരിസരം.
ഫിറോസ് തിരുവത്ര രചന നിർവഹിച്ചിരിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് ബഹ്‌റൈനിലെ അറിയപ്പെടുന്ന നാടകപ്രവർത്തകനും പ്രതിഭ അംഗവുമായിട്ടുള്ള വിനോദ് വി ദേവനാണ്.ലോക നാടക ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭയിലെ നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ് ബർസക് . ബഹ്‌റൈൻ പ്രതിഭ അംഗങ്ങൾ ആയിട്ടുള്ള ഡോ:ശിവകീർത്തി കൃഷ്ണകുമാറും , മനോജ് തേജസ്വിനിയുമാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.അനീഷ് റോൺ , ഷീജ വീരമണി , സന്തോഷ് രാഘവൻ , രത്‌നാകരൻ , ഷാജി , അലൻഡ് ജോർജ്ജ് എന്നിവരും രംഗത്തുണ്ട്.
ലിജേഷ് പുതുക്കുടിയാണ് കോർഡിനേറ്റർ.സ്റ്റേജ് ഒഴിവാക്കി സമാജം അങ്കണത്തിലാണ് നാടകമരങ്ങേറുന്നത്, കാഴ്ചക്കാർ പോലും നാടകത്തിന്റെ ഭാഗമായി തീരുന്ന നാടകത്തിൽ വെളിച്ചം നിയന്ത്രിക്കുന്നത് വിഷ്ണു നാടക ഗ്രാമവും സംഗീത, ശബ്ദ നിയന്ത്രണം ബിനു കരുണാകരനും നിർവഹിക്കും.
 
 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed