എണ്ണ ഇതര മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ച് ബഹ്‌റൈൻ
മനാമ : 2018 ന്റെ രണ്ടാം പാദത്തിൽ ബഹ്റൈൻ സാമ്പത്തിക മേഖല 2.4 ശതമാനം വാർഷിക വളർച്ചകൈവരിച്ചു. ബഹ്റിൻ ഇക്കണോമിക് ക്വാർട്ടർലി റിപ്പോർട്ട് (ബി.ഇ.ക്യു)വിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കഴിഞ്ഞ പാദത്തിൽ നിന്നും ഗണ്യമായ വർദ്ധനവാണ് കാണിച്ചിരിക്കുന്നത്. എണ്ണ ഉൽപ്പാദനം സാധാരണനിലയിലായതും എന്ന ഇതര മേഖല കൂടുതൽ വളർച്ച കൈവരിച്ചതും ബഹ്റൈന് നേട്ടമായി. ബഹ്റൈൻ ഇ.ഡി.ബിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബഹ്റൈൻ എണ്ണ ഇതര മേഖലയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2.8 ശതമാനം വർധിച്ച് 6.7 ശതമാനം വളർച്ച കൈവരിച്ചു. വ്യവസായ മേഖലയുടെ വളർച്ച 4.5 ശതമാനമാണ്.
നിർമ്മാണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സെപ്തംബർ മധ്യത്തോടെ 87.3 ബില്യൺ യു.എസ് ഡോളറിലെത്തി. എം.ഇ.ഇ.ഡി പ്രോജക്ട് നൽകുന്ന വിവര പ്രകാരം ഇത് 3.8ശതമാനമാണ്. തന്ത്രപരമായ നിരവധി പദ്ധതികളുടെ പ്രവർത്തനങ്ങളും ഇതോടൊപ്പം മുന്നേറുന്നു. ജിസിസി ഡെവലപ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിക്ഷേപം മൂന്നാം പാദത്തിൽ 3.7 ബില്ല്യൺ ഡോളറായി ഉയർന്നു, 2017ലേതിനേക്കാൾ 12.7 ശതമാനം വർദ്ധനവാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്.
ടെൻഡർ പ്രോജക്ടുകളിൽ അടുത്തകാലത്തുണ്ടായ വർധന കണക്കിലെടുക്കുമ്പോൾ, അടുത്ത പാദങ്ങളിലും തുടർച്ചയായ വർദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് ഇ.ഡി.ബി പറയുന്നത്. വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ വർദ്ധനവും തുടരുകയാണ്. 2018 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇ.ഡി.ബി വികസിപ്പിച്ച മൊത്തം പ്രോജക്ടുകൾ മുൻ വർഷറ്റത്തെത്തിനേക്കാൾ 138 ശതമാനം കൂടുതലാണ്.
സാമ്പത്തിക മാന്ദ്യത്തിന് ശേഷം രണ്ടാം പാദത്തിൽ ബഹ്റൈൻ മികച്ച പ്രകടനം കാഴ്ചവച്ചതായി ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. ജർമോ കോട്ടിലൈൻ പറഞ്ഞു. ബഹ്റൈന്റെ എന്ന ഇതര ജിഡിപി വികസനം പ്രാദേശിക പശ്ചാത്തലത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

