മേലാങ്കുളത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം
തിരുവനന്തപുരം : മേലാങ്കുളത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരിൽ റീത്തും സ്ഥാപിച്ചു. ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തിട്ടുണ്ട്. കൊടിമരത്തിന്റെ ചുവട്ടിലാണ് റീത്ത് വച്ചിരിക്കുന്നത്.
ശബരിമല യുവതീപ്രവേശത്തെ എതിർത്തതും നാമജപ ഘോഷയാത്ര അടക്കമുള്ള സമരത്തിനെതിരായ വൈരാഗ്യവുമാണ് അക്രമണകാരണമെന്ന് എൻഎസ്എസ് ആരോപിച്ചു.

