ഷീ­ഷാ­ കഫെ­യു­മാ­യി­ ബന്ധപ്പെ­ട്ട കർ­ശന നി­യമങ്ങൾ റദ്ദാ­ക്കി­


മനാമ : സ്‌കൂളുകൾ, വീടുകൾ, മോസ്‌കുകൾ എന്നിവയിൽ നിന്നും ഷീഷാ കഫെകൾ നിശ്ചിത ദൂരം പാലിക്കണമെന്ന കർശ്ശന നിയമങ്ങൾ റദ്ദാക്കി. ഷീഷാ കഫെകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 2006ൽ പുറത്തിറക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്തിയതായി വർക്‌സ്−മുനിസിപ്പാലിറ്റി അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ എസ്സാം ഖലാഫ് അറിയിച്ചു.

ഏകദേശം 11,000 അംഗീകൃത ഷീഷാ കഫെകൾ സിജിലത്തിന് കീഴിലുണ്ടെന്ന് ഒരു ഓൺലൈൻ കൊമേർഷ്യൽ പോർട്ടൽ വ്യക്തമാക്കി. നേരത്തെ നിലനിന്നിരുന്ന നിയമപ്രകാരം സ്‌കൂളുകൾ, വീടുകൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, എംബസികൾ, കോൺസുലേറ്റ്, ആരാധനാലയങ്ങൾ എന്നിവയിൽ നിന്നും 200 മീറ്റർ മാറിയേ ഷീഷാ കഫെകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ. വാരാന്ത്യങ്ങളിൽ രാത്രി ഒരു മണി വരെയും മറ്റ് ദിനങ്ങളിൽ അർധരാത്രിവരെയും മാത്രമേ ഇവയ്‌ക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ.

ഇന്നലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിലവിലെ നിയമങ്ങൾ എത്രയും പെട്ടെന്ന് പിൻവലിക്കപ്പെടും. പുതിയ നിയമപ്രകാരം വാണിജ്യ− വ്യവസായ −ടൂറിസം മന്ത്രാലയവും ആരോഗ്യ വകുപ്പും സംയുക്തമായാണ് ഷീഷാ കഫെകൾക്ക് പ്രവർത്തനാനുമതി നൽകേണ്ടത്. കഫെകൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് മുനിസിപ്പാലിറ്റി അതോറിറ്റികളുടെ ചുമതലയാണെന്നും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഖോസെ വ്യക്തമാക്കി.

രാജ്യത്തെ ഹോട്ടലുകളിൽ നിയമപരമായി ഷീഷാ നൽകാൻ അനുമതി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.  റമദാനിൽ പരന്പരാഗത പുകയില പൈപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ചില ഹോട്ടലുകൾ ലൈസൻസ് ഇല്ലാതെ വർഷം മുഴുവനും പുകയില പൈപ്പുകൾ ഉപയോഗിക്കാൻ സൗകര്യം നൽകിയിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലുകളെത്തുടർന്ന് 2014ൽ രാജ്യത്തെ ഹോട്ടലുകളിൽ ഫീസ് ഏർപ്പെടുത്തിക്കൊണ്ട് നിയമപരമായി ഷീഷാ നൽകാൻ അനുമതി നൽകുന്നത് മുനിസിപ്പാലിറ്റി അതോറിറ്റികൾ പരിഗണിച്ചിരുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷീഷാ ഉപയോഗിക്കാനുള്ള സൗകര്യം നിയമപരമാക്കുന്നതിന് വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയം ശ്രമങ്ങളാരംഭിച്ചതായി കഴിഞ്ഞയാഴ്ച്ച മുഹമ്മദ് അൽ ഖോസെ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed