കെ­.എം.സി­.സി­ സ്കോ­ളർ­ഷി­പ്പ് വി­തരണം ചെ­യ്തു­


മനാമ: ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ എജ്യുക്കേഷനൽ ഹെൽപ്പ് ഡെസ്ക്കിന്റെ കീഴിൽ അഹമ്മദ് സാഹിബിന്റെ അനുസ്മരണാർത്ഥം വിവിധങ്ങളായ കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന പിന്നോക്ക ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം നടത്തി.കണ്ണൂർ ബഫഖി സൗധത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ല മുസ്ലീംലീഗ് ജന.സെക്രട്ടറി അഡ്വ. അബ്ദുൾ കരിം ചേലേരി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷ സമുദായത്തിന് വിദ്യാഭ്യാസ രംഗത്ത് ദിശാബോധം നൽകുകയും വിവിധങ്ങളായ മേഖലകളിലേയ്ക്ക് ന്യൂനപക്ഷ സമുദായത്തെ കൈ പിടിച്ച് നയിക്കുകയും ചെയ്ത ഇന്ത്യയുടെ മഹാനായ പുത്രനാണ് വിശ്വപൗരൻ ഇ. അഹമ്മദ്‌ സഹിബ് എന്ന് ഉദ്ഘാടനവേളയിൽ കരീം സാഹിബ് പ്രസ്താവന നടത്തി. കെ.എം.സി.സി കണ്ണൂർ ജില്ലാപ്രസിഡണ്ട് നുറുദ്ദിൻ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു.ജില്ല മുസ്ലീംലീഗ് വൈസ്പ്രസിഡണ്ട് പി.വി സൈനുദ്ദീൻ, ജില്ലാസെക്രട്ടറി എം.പി എ. റഹീം, കണ്ണൂർ മണ്ധലം ട്രഷർ പി.സി അഹമ്മദ്കുട്ടി, എം.എസ്.എഫ് ജില്ലാട്രഷറർ നസീർ പുറത്തീൻ, ഹരിത ജില്ലാപ്രസിഡണ്ട് അസ്മിന അശ്റഫ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.  ജില്ലാസെക്രട്ടറി അശ്റഫ് കാക്കണ്ടി സ്വാഗതവും സിദ്ദിഖ് കണ്ണാടിപറന്പ് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed