സമ്മർ കളക്ഷനുകളുമായി മാക്സ് ഫാഷൻ
മനാമ: വേനൽക്കാലത്തിന് അനുയോജ്യമായതും യാത്രകൾക്ക് ആവശ്യമായതുമായ എല്ലാത്തരം ഫാഷനുകളുമായി ബഹ്റൈനിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ മാക്സ് ഫാഷൻ കാരവൻ അഡ്വവെഞ്ചേഴ്സ് കളക്ഷൻ ഒരുക്കുന്നു. നൂതന ഫാഷൻ സങ്കൽപ്പങ്ങൾക്കൊപ്പം പരന്പരാഗത ശൈലിയും ഇടകലർത്തി ഏവരുടെയും മനസ്സിനിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്താണ് മാക്സ് ഫാഷൻ പുതിയ കളക്ഷൻ ഒരുക്കിയിരിക്കുന്നത്.
യുവ തലമുറയുടെയെല്ലാം പുതിയ ട്രെന്റുകൾക്കനുസരിച്ചും, ആകർഷകമായ നിറങ്ങളിലും ഒരുക്കിയ പുതിയ കളക്ഷനിൽ വൈബ്രന്റ് ഷെയ്ഡ്സ്, ജ്യോമട്രിക്കൽ പാറ്റേൺസ്, ട്രഡീഷ്ണൽ മോട്ടീഫ്സ്, തുടങ്ങി ബ്രൈറ്റ് ബ്ലൂ പാന്റ്സ്, ടീ ഷർട്ടുകൾ, ചിയർഫുൾ ഫ്ളവർ പ്രിന്റിന്റെയും നിരവധി കളക്ഷനുകളുടെ വിപണിയാണ് മാക്സ് ഫാഷൻ ഉപഭോക്താക്കൾക്കായി ഇത്തവണ ഒരുക്കിയിട്ടുള്ളത്. മാക്സ് ഫാഷന്റെ പുത്തൻ കാരവൻ അഡ്വവെഞ്ചേഴ്സ് കളക്ഷനുകൾ എല്ലാ മാക്സ് ഷോറൂമുകളിലും ലഭ്യമാണ്.
കൂടാതെ www.maxfashion.com എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ പർച്ചേസിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

