മെഗാ ഓഫറുകളുമായി ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ്
മനാമ : അക്ഷയ ത്രിതീയയോടനുബന്ധിച്ച് മെഗാസമ്മാനമൊരുക്കി ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ്. ഇത്തവണ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ബി.എം.ഡബ്ല്യു കാറാണ് സമ്മാനമായി ലഭിക്കുക. 50 ദിനാറിനോ അതിന് മുകളിലോ പർച്ചേയ്സ് ചെയ്യുന്നവർക്ക് ഈ നറുക്കെടുപ്പിന്റെ ഭാഗമാകാം. 500 ദിനാറിന് പർച്ചേയ്സ് ചെയ്യുന്നവർക്ക് രണ്ട് ഗ്രാമിന്റെ സ്വർണ്ണ നാണയം സൗജന്യമായി ലഭിക്കുന്നു. 300 ദിനാറിന്റെ പർച്ചേയ്സിന് ഒരു ഗ്രാം സ്വർണ്ണനാണയവും, 200 ദിനാറിന് പർച്ചേയ്സ് ചെയ്യുന്നവർക്ക് 200 മില്ലി ഗ്രാമിന്റെ സ്വർണ്ണ നാണയവും സമ്മാനമായി ലഭിക്കും.
അക്ഷയ ത്രിതീയയോടനുബന്ധിച്ച് സ്ത്രീകൾ സ്വർണ്ണാഭരങ്ങൾ വാങ്ങുകയും അണിയുകയും ചെയ്യുന്നത് വർഷങ്ങളായി നിലനിൽക്കുന്ന ആചാരമാണ്. ഐശ്വര്യ പൂർണ്ണമായ ഈയവസരത്തിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ് പറഞ്ഞു. കൂടാതെ 8 ഗ്രാമിന്റെ സ്വർണ്ണനാണയം വാങ്ങുന്പോൾ പണിക്കൂലി ഈടാക്കുന്നില്ല. 22 കാരറ്റിന്റെ സ്വർണ്ണം മാറ്റിവാങ്ങുന്പോൾ 0% ഡിഡക്ഷനും ലഭിക്കും. ഡയമണ്ട്സിനും, അൺ കട്ട് ഡയമണ്ട്സിനും 50 ശതമാനം ഡിസ്ക്കൗണ്ടുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ മറ്റ് നിരവധി ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മനാമയിലെയും, റിഫയിലെയും ലുലുമാളിലെ ഡ്രീംസ് ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഷോറൂമുകളിലാണ് ഈ ഓഫറുകൾ ലഭ്യമാവുക. ഏപ്രിൽ 19 വരെ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ആഗസ്റ്റ് 31 വരെ നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും.

