വെേസ്റ്റൺ യൂണിയൻ ഡിജിറ്റൽ പണമിടപാട് പദ്ധതിക്ക് തുടക്കമായി
മനാമ : ബഹ്റൈനിലെ എൻ.ഇ.സി മണി എക്സ്ചേഞ്ചിന് കീഴിലുള്ള വെേസ്റ്റൺ യൂണിയൻ ബഹ്റൈനിൽ ഡിജിറ്റൽ പണമിടപാടിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ വെേസ്റ്റൺ യൂണിയൻ ഗ്ലോബൽ മണി ട്രാൻസ്‌ഫർ പ്രസിഡണ്ട് ഒഡിലൻ അൽമെയ്ദ, മിഡിൽ ഈസ്റ്റ് റീജ്യണൽ വൈസ് പ്രസിഡണ്ട് ഹാറ്റെം സ്ലെയ്മൻ തുടങ്ങിയവർ പങ്കെടുത്തു.
വെേസ്റ്റൺ യൂണിയൻ മൊബൈൽ ആപ്പ്, വെേസ്റ്റൺ യൂണിയൻ ഡോട് കോം ട്രാൻസാക്ഷണൽ വെബ് സൈറ്റ് എന്നിവ വഴിയാണ് ഡിജിറ്റൽ പണമിടപാട് നടത്താൻ കഴിയുക. സുരക്ഷിതത്വവും ലാഭകരവുമായ ഇടപാടാണിതെന്നും അധികൃതർ വ്യക്തമാക്കി. ലോകത്തിന്റെ ഏത് സ്ഥലത്ത് നിന്നും 24 മണിക്കൂറും എവിടേയ്ക്കും പണം അയക്കാം എന്നതാണ് പുതിയ പദ്ധതിയുടെ നേട്ടം.

