നൂറ് ഭാഗ്യശാലികൾക്ക് 10 കിലോ സ്വർണ്ണ സമ്മാനവുമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്
മനാമ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇടപാടുകാർക്ക് വേണ്ടി ആരംഭിച്ച പ്രമോഷനോടനുബന്ധിച്ച് 100 ഭാഗ്യവാൻമാർക്ക് 10 കിലോ സ്വർണ്ണം സമ്മാനമായി ഒരുക്കിയിരിക്കുന്നു. ഫാർ ഈസ്റ്റ് രാജ്യങ്ങൾ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഷോറൂമുകളിൽ ഏപ്രിൽ 21 വരെയാണ് ഈ അവസരം ലഭ്യമാകുന്നത്. നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ഒന്പത് ഭാഗ്യശാലികൾക്കാണ് ഈ സമ്മാനങ്ങൾ നൽകുക. 50 ദിനാറിന് ഡയമണ്ട് ആഭരണങ്ങൾ പർച്ചേയ്സ് ചെയ്യുന്നവർക്ക് രണ്ട് കൂപ്പണുകളും, 50 ദിനാറിന് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും സ്വന്തമാക്കി നറുക്കെടുപ്പിൽ പങ്കെടുക്കാം.
കൂടാതെ 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുന്പോൾ നറുക്കെടുപ്പിലൂടെ അഞ്ച് ഭാഗ്യശാലികൾക്ക് 100 ഗ്രാം ഗോൾഡ് ബാർ വീതം വാങ്ങാൻ അവസരം ലഭിക്കും. 500 ദിനാറിന്റെ ഡയമണ്ട് ആഭരണങ്ങൾക്കൊപ്പം രണ്ട് ഗ്രാം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി ലഭിക്കും. 300 ദിനാറിന്റെ ഡയമണ്ട് ആഭരണങ്ങളുടെ ബില്ലിനൊപ്പം ഒരു ഗ്രാം സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും. ഏപ്രിൽ 18 വരെ സ്വർണ്ണ വില വർദ്ധനവിൽ നിന്ന് സംരക്ഷണവും നേടാം. എട്ട് ഗ്രാം സ്വർണ്ണത്തിന് പണിക്കൂലി ഈടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. എല്ലാ 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്കും സ്വർണ്ണവിലയിൽ കുറവ് വരാതെ മാറ്റിയെടുക്കാനുള്ള അവസരവുമുണ്ട്.

