അവധിയിൽ നാട്ടിൽ പോയ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു
മനാമ : അവധിക്കായി നാട്ടിലേയ്ക്ക് പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചു. ടൂബ്ലി ജുമാ കൺസ്ട്രക്ഷൻസിൽ കാർപ്പെന്ററി സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി പ്രഭു രാജംഗം (39) ആണ് ചൊവ്വാഴ്ച പോണ്ടിച്ചേരിയിൽ െവച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
12 വർഷമായി ജുമാ കൺസ്ട്രക്ഷൻ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

