രാ­വു­കൾ പകലാ­കും : വേ­ഗതയു­ടെ­ ഉത്സവത്തിന് നാ­ളെ­ തു­ടക്കം


മനാമ : വേഗമേറിയ കാറോട്ടക്കാരെ കണ്ടെത്താനുള്ള അന്താരാഷ്ട്ര മത്സരമായ ഫോർമുല വൺ കാറോട്ട മത്സരത്തിന് നാളെ ബഹ്റൈനിൽ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് വേണ്ടി അന്താരാഷ്ട്ര താരങ്ങൾ പലരും എത്തിക്കഴിഞ്ഞു. സാങ്കേതിക വിദഗ്ദ്ധർ ഷാക്കീറിലെ കാറോട്ട വേദിയിൽ എത്തി അവസാന വട്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആകെയുള്ള 21 റെയ്‌സുകളിൽ എട്ടാമത്തേതാണ് ബഹ്‌റൈനിൽ അരങ്ങേറുക. ഗ്രാൻപ്രീ തുടങ്ങുന്നതിന് മുന്പ് തന്നെ സർ‍ക്യൂട്ടിൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നത് ഈ വർ‍ഷത്തെ ഗ്രാൻപ്രീയുടെ പ്രത്യേകതയാണ്. ഇത്തവണയും പ്രശസ്തരായ കലാകാരന്മാരുടെ സംഗീതപരിപാടി പ്രധാന ആകർഷണമാണ്. 

ഫോർ‍മുല വൺ‍ കാർ റാലി രാജ്യത്തിന് വൻസാന്പത്തിക നേട്ടമുണ്ടാക്കുന്നതായി സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർ‍ഷം മൂന്ന് ദിവസങ്ങളിലായി 90,000 കാണികളാണ് സർക്‍ക്യൂട്ടിലെത്തിയത്. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഒരു ഉണർ‍വ് വരുന്നത് ഗ്രാന്റ് പ്രീ അരങ്ങേറുന്പോഴാണ്. ഫോർ‍മുലാ വൺ വീക്ഷിക്കാനെത്തുന്നവർ‍ക്ക് ഇത്തവണയും തത്സമയ വിസ സൗജന്യമായി അനുവദിക്കും. ബഹ്‌റൈനിൽ ഇറങ്ങുന്നത് മുതൽ രണ്ടാഴ്ച കാലാവധിയുള്ള മൾ‍ട്ടിപ്പിൾ എൻ‍ട്രി വിസയായിരിക്കും അനുവദിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed