ഖലീജ് അൽ­- ബഹ്‌റൈ­നി­ലെ­ എണ്ണ നി­ക്ഷേ­പം 80 ബി­ല്ല്യൺ ബാ­രലെ­ന്ന് വെ­ളി­പ്പെ­ടു­ത്തൽ


മനാമ : ഖലീജ് അൽ ബഹ്‌റൈൻ ബേസിനിൽ കണ്ടെത്തിയ ക്രൂഡ് ഓയിൽ ശേഖരം 80 ബില്യൺ ബാരലോളമുണ്ടെന്ന് എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന, പൂർണ്ണമായി പ്രവർത്തിക്കുന്ന എണ്ണപ്പാടത്തിന് സമീപമാണ് പുതിയതായി പ്രകൃതി വിഭവങ്ങൾ കണ്ടെത്തിയത്. ഇത് ഖനനത്തിന്റെ ചിലവുകൾ കുറയ്ക്കുന്നതിൽ സവിശേഷ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കൺസൾട്ടൻസുകളായ ഡെഗോലിയർ ആന്റ് മക്നാഗ്ടൺ, ഹാലിബർട്ടൺ, സ്ലംബർബർഗർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ബഹ്‌റൈന്റെ പ്രധാന ഗ്യാസ് റിസർവോയറിന് താഴെ ഗണ്യമായ വാതക ശേഖരവും കണ്ടെത്തിയിരുന്നു. ഖനനത്തിനായുള്ള ആദ്യ കിണർ ആഗസ്റ്റിൽ പ്രവർത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉൽപ്പാദനവും വിപണനവും പരമാവധിയാക്കും.

പ്രദേശത്ത് കുറഞ്ഞത് 80 ബില്ല്യൻ ബില്ല്യൺ എണ്ണ ശേഖരവും 10−20 ട്രില്യൺ ക്യുബിക് ഫീറ്റ് ആഴത്തിൽ വാതക ശേഖരവും ഉണ്ടാകുമെന്ന് ഡെഗോലിയർ ആന്റ് മക്നാഗ്ടൺ, ഹാലിബർട്ടൺ എന്നീ കന്പനികൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 2018ഓടെ രണ്ട് എണ്ണക്കിണറുകൾ പ്രവർത്തനക്ഷമമാക്കാൻ ഹാലിബർട്ടണുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുകയും ദീർഘകാലത്തേയ്ക്കുള്ള ഉൽപ്പാദനം ആരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

80 ബില്യൺ ബാരൽ എണ്ണ എന്നത് പി50 റിസോഴ്സ് എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. ബഹ്‌റൈൻ എണ്ണ, ഗ്യാസ് വ്യവസായ മേഖലയ്ക്ക് പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തേണ്ടതുണ്ടെന്ന് ഡെഗോലിയർ ആന്റ് മക്നാഗ്ടൺ സീനിയർ വൈസ് പ്രസിഡണ്ട് ഡോ. ജോൺ ഹോൺബ്രൂക്ക് പറഞ്ഞു.

ബഹ്‌റൈനിലെ പുതിയ എണ്ണനിക്ഷേപം ഇ&പിയുടെ (പര്യവേക്ഷണം, ഉൽപ്പാദനം) സാധ്യതകളും അവസരങ്ങളും വർദ്ധിപ്പിക്കുമെന്ന് ബപ്കോ ചീഫ് എക്സ്പ്ലോറേഷൻ ജിയോളജിസ്റ്റ് ഇൻ ചാർജ് യഹ്യ അൻസാരി പറഞ്ഞു. ഉൽപ്പാദനം ആരംഭിക്കുന്നതോടെ അഞ്ച് വർഷത്തിനുള്ളിൽ സന്പദ് വ്യവസ്ഥയിൽ കാര്യമായ വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed