യൂ­ണി­ഫോ­മു­കളിൽ ഗു­ണനി­ലവാ­രത്തിന് മു­ൻ­ഗണന


മനാമ: സ്‌കൂൾ യൂണിഫോം തിരഞ്ഞെടുക്കുന്പോൾ ഗുണനിലവാരത്തിന് മുൻഗണന നൽകണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വിപണിയിൽ പിടിച്ചുനിൽക്കാൻ ഗുണനിലവാരമില്ലാത്ത യൂണിഫോമുകൾ പലരും സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നും അവ കുട്ടികളുടെ ശരീരത്തിൽ അലർജി പോലുള്ള അസ്വസ്ഥതകളും പിന്നീട് ത്വക് രോഗങ്ങൾക്കും കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. പ്രത്യേകിച്ച് ചൂടുകാലത്ത് സ്‌കൂൾ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ സമയം  ധരിക്കുന്ന വസ്ത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ വില അൽപ്പം കൂടുതലാണെങ്കിലും ഗുണനിലവാരത്തിന്−തന്നെ മുൻഗണന നൽകണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. 

യൂണിഫോമുകൾ പല വിലയിലും വിപണിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും ദീർഘകാലം ഈട് നിൽക്കേണ്ടതിനാൽ ഗുണനിലവാരത്തിന് തന്നെയാണ് രക്ഷിതാക്കൾ മുൻ‌തൂക്കം നൽകുന്നതെന്നും അതുകൊണ്ടുതന്നെ വിപണിയിലുള്ളതിൽ െവച്ച് ഏറ്റവും മികച്ചവ ഉപഭോക്താക്കൾക്ക് നൽകാൻ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും സെഗ‍യ്യയിലെ ഹൗസ് ഓഫ് യൂണിഫോംസ് മാനേജർ പ്രശാന്ത് പറഞ്ഞു. മികച്ച ഉൽപ്പന്നങ്ങൾ തങ്ങൾ നൽകുന്നതിനാൽ ഒരിക്കൽ പോലും പരാതി കേൾക്കേണ്ടി വരാറില്ലെന്നും ഇൻഡസ്ട്രിയൽ യൂണിഫോം അടക്കമുള്ള വസ്ത്രങ്ങളുടെ വിവിധ ശേഖരങ്ങളാണ് ഹൗസ് ഓഫ് യൂണിഫോംസിൽ സജ്ജമാക്കിയിട്ടുള്ളതെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു. സെഗയ്യയിലെ മെഗാ മാർട്ടിന് എതിർവശത്തുള്ള തലാ പ്ലാസയിലാണ്‌ ഹൗസ് ഓഫ് യൂണിഫോംസ് പ്രവർത്തിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed