സമസ്ത ബഹ്റൈൻ പ്രഭാഷണ പരന്പര; സിറാജുദ്ദീൻ ഖാസ്മിയുടെ പ്രഭാഷണം ഇന്നും തുടരും
മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാം വാർഷിക മത പ്രഭാഷണ പരന്പരയിൽ പ്രമുഖ വാഗ്മിയും ഖുർആൻ പണ്ധിതനുമായ ഉസ്താദ് സിറാജുദ്ദീൻ ഖാസിമിയുടെ പ്രഭാഷണം ഇന്നും തുടരും. മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ രാത്രി 8 മണിക്കാണ് പ്രഭാഷണ പരന്പര ആരംഭിക്കുക. ഇസ്ലാം സത്യത്തിന്‍റെ മതം എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണ പരന്പരയിൽ പുതിയ കാലത്ത് ധാർമ്മിക ജീവിതം ചിട്ടപ്പെടുത്തേണ്ടതിന്‍റെ അനിവാര്യതകളും രീതികളും വിവരിക്കുന്നതോടൊപ്പം പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. അർദ്ധരാത്രി വരെ നീളുന്ന പ്രഭാഷണത്തിന് ശേഷം സമൂഹ പ്രാർത്ഥനയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്− 39516775, 34321534, 39474715 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

