ഇന്ത്യൻ സോ­ഷ്യൽ ഫോ­റം ആദരി­ച്ചു­


മനാമ: ദീർഘകാലം പ്രവാസിയായ പയ്യോളി അലീക്കയെ ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് ആദരിച്ചു. സമ്മേളനം സോഷ്യൽ ഫോറം േസ്റ്ററ്റ് പ്രസിഡണ്ട് യൂസഫ് അലി തൃശഅശൂർ  ഉദ്ഘാടനം ചെയ്തു. പ്രവാസിയായ അലീക്കയെ മുഹമ്മദ് മാക്കൂൽ പൊന്നാടയണിയിച്ചു.നബീൽ തിരുവള്ളൂർ അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ ഫൈസൽ കൊല്ലം സ്വാഗതം പറഞ്ഞു. മെന്പർഷിപ്പ് ക്യാന്പയിൻ റഫീഖ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈനിലെ പ്രവർത്തന മികവുകളെ പങ്ക് വെച്ച് മഷൂദ് മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി. റാണ അലി ആശംസകളറിയിച്ച പരിപാടിയിൽ മൊയ്ദ്ദീൻ മേപ്പയ്യൂർ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed