പ്ലേ­ വി­ത്ത് കളേ­ഴ്സിന് തു­ടക്കമാ­യി­


മനാമ: പ്ലേ വിത്ത് കളേഴ്സ് 2018 ചിത്രകലാക്യാന്പിന് ന്യൂ സിഞ്ചിലെ ഫ്രണ്ട്സ്് ഓഡിറ്റോറിയത്തിൽ  തുടക്കമായി. മുൻ‍ വർ‍ഷങ്ങളിൽ‍ നടന്ന ക്യാന്പുകളുടെ തുടർച്ച എന്ന നിലയിൽ  സംഘടിപ്പിക്കപ്പെടുന്ന ഈ ക്യാന്പും ലക്ഷ്യം വെയ്ക്കുന്നത് ഒരു രചനയുടെ ആശയപൂർത്തീകരണത്തിനായി വർണ്ണങ്ങളും രൂപങ്ങളും അതിന്റെ സ്വഭാവികതയിൽ നിന്നും മാറ്റിവെയ്ക്കുന്ന  അല്ലെങ്കിൽ രൂപം തന്നെ അപ്രസക്തമാവുകയോ അമൂർത്തമാവുകയോ ചെയ്യുന്ന സ്വതന്ത്രമായ  രചനാരീതിയെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നുള്ളതാണ്.

മുൻക്യാന്പുകളിൽ‍ കുട്ടികൾ‍ക്ക് പരിചയപ്പെടുത്തിയ കൊളാഷ്, ക്രാഫ്റ്റ് എന്നീ രീതികളുടെ തുടർച്ചയിൽ തന്നെ സ്വതന്ത്രമായ കലാസൃഷ്ടികൾക്ക് അവരെ പ്രാപ്തരാക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ചിത്രകലയിലെ നൂതനമായ രചനാരീതികളെ കൂടി പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് 2018  വർഷത്തിലെ ആദ്യ ക്യാന്പ്് ദിനം.

എഴുപത്തിയഞ്ചോളം കുട്ടികൾ പങ്കെടുത്ത ക്യാന്പിന് നേതൃത്വം നൽകിയത് പ്രേരണ എക്സിക്യുട്ടീവ് മെന്പറായ ശ്രീലതയാണ്.കവിതാമണിയൂർ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടിയിൽ ചിത്രകലാ അദ്ധ്യാപകരായ ഷിജു, അനീഷ് എന്നിവർ കുട്ടികൾ‍ക്ക് പരിശീലനം നൽകി.പ്രേരണ വനിതാ മെന്പർമാരുടെ ഇടപെടലുകളിലൂടെ സജീവമായ ക്യാന്പ് ബഹ്റൈൻ പ്രവാസസമൂഹത്തിൽ നടന്നുവരാറുള്ള ചിത്രകലാ പരിശീലനങ്ങളിൽ നിന്നും ഏറെ വത്യസ്തവും പ്രത്യേകതകൾ ഉള്ളതുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed