പ്രവാ­സി­ ഡ്രൈ­വർ­മാർ രണ്ട് വർ­ഷത്തി­ലൊ­രി­ക്കൽ ലൈ­സൻ­സ് പു­തു­ക്കണമെ­ന്ന നി­ർ­ദ്ദേ­ശം തള്ളി­


മനാമ: റസിഡൻസി പെർമിറ്റുകൾക്കൊപ്പം ഡ്രൈവിംഗ് ലൈസൻസുകളും രണ്ട് വർഷത്തിൽ ഒരിക്കൽ പ്രവാസി ഡ്രൈവർമാർ പുതുക്കണമെന്ന നിർദ്ദേശം ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നിരസിച്ചു.

പ്രവാസികൾ ഗതാഗതനിയമം ദുരുപയോഗം ചെയ്യുന്നതിനെ തടയുകയെന്ന നിർദ്ദേശം എം.പിമാരായ ജലാൽ കാധിം, ഘാസി അൽ റഹ്മ തുടങ്ങിയവർ കഴിഞ്ഞ ആഗസ്റ്റിലാണ് സമർപ്പിച്ചിരുന്നത്. വരും കാലങ്ങളിൽ പ്രവാസികൾ അവരുടെ ഡ്രൈവിംഗ് ലൈസൻസ് രണ്ട് വർഷത്തിലൊരിക്കൽ പുതുക്കണമെന്നതായിരുന്നു ബിൽ ലക്ഷ്യമിട്ടത്. രാജ്യത്തെ ഗതാഗത നിയമം അനുസരിച്ച് ഓരോ അഞ്ച്വർഷത്തിലുമാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടത്.

പ്രവാസികളിൽ അധിക സാന്പത്തിക ബാധ്യതകൾ വരുത്തുക, ഡ്രൈവർമാരുടെ അവകാശങ്ങൾ ലംഘിക്കുക തുടങ്ങിയ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ നിർദ്ദേശത്തെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് തള്ളിക്കളയുകയായിരുന്നു. ഏത് തരത്തിലുള്ള ഡ്രൈവിംഗ് ലൈസൻസുകളാണ് രണ്ട് വർഷത്തിലൊരിക്കൽ പുതുക്കേണ്ടതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടില്ല, ബഹ്‌റൈൻ പൗരന്മാർക്കും പ്രവാസികൾക്കുമിടയിൽ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ നയങ്ങളിൽ ഈ ബിൽ വിവേചനങ്ങൾ ഉണ്ടാക്കുമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 3,07,000 പ്രവാസികളാണ് രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed