പടവ് കുടുംബവേദി മെഡിക്കൽ ക്യാന്പ് നടത്തി
മനാമ. പടവ് കുടുംബവേദിയുടെ ഈ വർഷത്തെ മെഡിക്കൽ ക്യാന്പ് റിഫ ബുക്കുവാറയിലെ സ്റ്റാർ ഗ്രൂപ്പ് കന്പനി തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിച്ചു. മെഡിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം ഡോ.സൽമാൻ അലി ഗരീബ് നിർവ്വഹിച്ചു. ക്യാന്പിൽ സാമൂഹിക പ്രവർത്തകരായ സിയാദ് എഴാംകുളം, അസ്കർ പൂഴിത്തല, മുജീബ് അബ്ദുൽ റഹ്മാൻ, ഷിഹാബ് പ്ലസ് എന്നിവർ സന്ദർശിച്ചു. ഷംസ് കൊച്ചി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഷാദ് മഞ്ഞപ്പറ സ്വാഗതവും, പ്രോഗ്രാം കൺവീനർ മുസ്തഫ സനിൽ ബാബു നന്ദിയും പറഞ്ഞു.

