മലർ വാടി ബാലോത്സവം സംഘടിപ്പിച്ചു


മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ബാലവിഭാഗമായ മലർവാടി ബാലസംഘം ‘ഒരുമിക്കാം ഒത്ത് കളിക്കാം’ എന്ന തലക്കെട്ടിൽ കുരുന്നുകൾക്കായി മനാമ ഏരിയയിൽ വിവിധ മത്സരങ്ങളും വൈജ്ഞാനിക പരിപാടികളും സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സന അഷ്റഫ് ‘യൂണിവേഴ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻഷൻ അവതരിപ്പിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. ക്വിസ്, മെമ്മറി ടെസ്റ്റ്, പെനാൽട്ടി ഷൂട്ട് ഒൗട്ട്, ഐറ്റം ഐഡൻറിഫിക്കേഷൻ, സ്റ്റിക് ബാലൻസ്, ധാന്യം തരംതിരിക്കൽ, ചട്ടിയേറ്, ഗിഫ്റ്റ് പാസിംഗ് തുടങ്ങി ഒന്പതോളം മത്സരങ്ങളാണുണ്ടായിരുന്നത്. സിഞ്ചിലെ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബാലോത്സവം പ്രസിഡണ്ട് ജമാൽ നദ്−വി ഇരിങ്ങൽ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും പരിപാടിയിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങൾ ഇ.കെ സലീം, എം. അബ്ബാസ്, സക്കീന അബ്ബാസ്, മെഹ്റ മൊയ്ദ്ദീൻ, മൊയ്ദു കാഞ്ഞിരോട്, ഹസീബ ഇർ‍ഷാദ്, നദീറ ഷാജി എന്നിവർ വിതരണം ചെയ്തു. സജീർ കുറ്റ്യാടി, എം. ബദ്റുദ്ദീൻ, റിയാസ്, ഹസീന കബീർ, നാദിയ ഷമീർ‍, നജീബ ആസാദ്, മെഹ്റ, ഹസീബ, ഹസീന അക്ബർ, ജുമാന സമീർ, റസീന അക്ബർ, ഫാത്തിമ ഷഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അലി അഷ്റഫ് നിയന്ത്രിച്ച പരിപാടിയിൽ മനാമ വനിതാ ഏരിയ ഓർഗനൈസർ നദീറ ഷാജി നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed