കാതോലിക്ക ദിനം ആഘോഷിച്ചു
മനാമ:ലോകമെങ്ങുമുള്ള ഓർത്തഡോക്സ് വിശ്വാസികൾ വിശുദ്ധ വലിയ നോന്പിലെ മുപ്പത്തിയാറാം ഞായാറഴ്ച്ചയായ മാർച്ച് 18ന് കാതോലിക്ക ദിനമായി ആഘോഷിച്ചപ്പോൾ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലും കാതോലിക്കേറ്റ് പതാക ഉയർത്തൽ, സഭാദിന പ്രതിജ്ഞ, സഭയ്ക്ക് വേണ്ടിയുളള പ്രത്യേക പ്രാർത്ഥന എന്നിവയോട് കൂടി കാതോലിക്ക ദിനം ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോഷ്വാ എബ്രഹാം കാതോലിക്കേറ്റ് പതാക ഉയർത്തുകയും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ കാതോലിക്ക ദിന കൽപ്പന വായിക്കുകയും ചെയ്തു. സഹ. വികാരി റവ. ഫാ. ഷാജി ചാക്കോ കാതോലിക്ക ദിന സന്ദേശം അറിയിച്ചു. ട്രസ്റ്റി ലെനി പി. മാത്യു സഭാദിന പ്രതിജ്ഞ ചൊല്ലുകയും വിശ്വാസികൾ അത് ഏറ്റ് പറയുകയും ചെയ്തു. ഏവരോടുമുള്ള നന്ദി സെക്രട്ടറി റോയി സ്കറിയ അറിയിച്ചു.

