ഹെ­ലി­കോ­പ്ടർ തെ­ന്നി­മാ­റി : നെ­ടു­ന്പാ­ശേരി­ വി­മാ­നത്താ­വളത്തി­ലെ­ റൺ‍­വേ­ അടച്ചി­ട്ടു­


നെടുന്പാശേരി : ഹെലികോപ്ടർ തെന്നിമാറിയതിനെത്തുടർന്ന് നെടുന്പാശേരി വിമാനത്താവളത്തിൽ‍ റൺവേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ലക്ഷദ്വീപിൽ നിന്നുമെത്തിയ ഹെലികോപ്ടറാണ് റൺ‍വേയിൽ നിന്നും തെന്നിമാറിയത്. എൻജിൻ തകരാറ് മൂലമാണ് എമർജൻസി ലാൻഡിംങ് നടത്തിയതെന്നാണ് വിവരം. ഇതേ തുടർന്ന് ഇവിടെ നിന്നുള്ള വിമാനസർവ്‍വീസുകൾ നിർത്തിവയ്ക്കുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നു നെടുന്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിച്ചുവിട്ടതായാണു വിവരം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed