‘സി­ജി­ ബഹ്റൈ­ൻ­’ ശി­ൽ­പ്പശാ­ല സംഘടി­പ്പി­ച്ചു­


മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ബഹ്റൈൻ ചാപ്റ്റർ ‘ഉത്തമ സമൂഹം ഉത്തമ ജീവിതം’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. അദ്്ലിയയിൽ നടന്ന പരിപാടി സിജി ഇന്റർനാഷണൽ വൈസ് ചെയർമാൻ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രസംഗത്തിൽ സിജി വിഷൻ 2030 പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്ന പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നജീബ് അരാണിക്കൽ, അലി സൈനുദീൻ (ദമ്മാം) എന്നിവർ ‘ബൗദ്ധിക മേഖലയിലെ മുന്നേറ്റം’ എന്ന വിഷയം അവതരിപ്പിച്ചു. സിയാദ് ഏഴംകുളം അദ്ധ്യക്ഷത വഹിച്ചു. റഫീഖ് അബ്ദുള്ള മോഡറേറ്ററായ ചടങ്ങിൽ കമാൽ മുഹയുദ്ദീൻ, ഷംജിത്ത്, ചെന്പൻ ജലാൽ, അബ്ദുൽ സലാം, മൻസൂർ പി.വി, മുഹമ്മദാലി, ആഷിഖ്, അനീസ് വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷിബു പത്തനംതിട്ട സ്വാഗതവും, റസാഖ് മൂഴിക്കൽ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed