പൊതുസേവന രംഗം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുന്നുവെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി


മനാമ : ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസേവനങ്ങളും പരിസ്ഥിതി സംരക്ഷണവും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. വരാനിരിക്കുന്ന ഗവൺമെന്റ് ആക്ഷൻ പ്ലാനിനുള്ള (2019 - 2022) നയങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പിൽ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പരിശ്രമങ്ങളിൽ പൗരൻമാർക്ക് പ്രധാന പങ്കുണ്ടെന്നും, വിവിധ മേഖലകളിൽ ഈ മികവ് പുലർത്തുന്നത് തുടരുകയാണെന്നും ഇസാ കൾച്ചറൽ സെന്ററിൽ ഇന്നലെ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന ഗവൺമെന്റ് ആക്ഷൻ പ്ലാനിൽ (2019 - 2022) ഉൾപ്പെടുത്തുന്നതിനായി, പൊതുസേവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന പത്ത് പ്രധാന നയങ്ങളും പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു.
 
ബഹ്റൈൻ പൗരൻമാരുടെ സമൃദ്ധമായ ഭാവി ഉറപ്പുവരുത്തുന്നതിനായുള്ള ബഹ്റൈനിലെ നേതാക്കളുടെ ഉൽക്കണ്ഠയെ ഈ വർക്ക്ഷോപ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed