പ്രതിസന്ധിയുടെ പരിഹാര മാർഗ്ഗങ്ങൾ ഖത്തറിന്റെ കൈകളിലാണെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി
മനാമ : ജി.സി.സിയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പരിഹാര മാർഗ്ഗങ്ങൾ ഖത്തറിന്റെ കൈകളിലാണെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫ. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങളുണ്ടാക്കാൻ ഖത്തർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാല് രാജ്യങ്ങൾക്കും വ്യക്തമായ താൽപ്പര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊറോക്കോയിൽ നടക്കുന്ന ബഹ്‌റൈൻ മൊറോക്കൻ കമ്മിറ്റിയുടെ നാലാം സെഷന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

