മാർത്തോമ്മ യുവജനസഖ്യത്തിന്റെ സാമൂഹ്യ നാടകം ഇന്ന്
മനാമ: മാർത്തോമ്മ യുവജനസഖ്യം അവതരിപ്പിക്കുന്ന സാമൂഹ്യനാടകം ആർദ്രതീരം ഇന്ന് വൈകീട്ട് 8 മണിക്ക് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഷിബു ചാത്തന്നൂരാണ്. ഗാനരചന വൽസജേക്കബും, സംഗീതം മനോജ് മരാമണും നിർവ്വഹിക്കുന്ന നാടകത്തിൽ സജി മുട്ടോൺ, ജോബൻ ഫിലിപ്പ്, റജി, മെൽവിൻ, കെവിൻ, സിൻസൺ, സിജോ, രേവതി, വിൽമി, ബെറ്റി, ബിന്ദു, ലിമ, അനീറ്റ, തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

