ആം ആദ്മിയുടെ സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
മനാമ: ആംആദ്മി ബഹ്റൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ബുദയ്യ അൽ കൊമേദ് കന്പനി ക്യാന്പിൽ മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ കന്പനി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.
ജനറൽ ഫിസിഷ്യനും, സ്പെഷ്യലിസ്റ്റ് ഡോക്ടറും പാരാ-മെഡിക്കൽ സ്റ്റാഫും അടങ്ങുന്ന വിദഗ്ദ്ധ സംഘം സാധാരണ പരിശോധനകൾക്ക് പുറമേ രക്തസമ്മർദം, പ്രമേഹം തുടങ്ങിയ പരിശോധനകളും, ചോദ്യോത്തര അവസരവും, ബോധവൽക്കരണ ക്ലാസുകളും ഉണ്ടായിരിക്കും.
കൂടാതെ മരുന്നുകൾ സൗജന്യമായി ക്യാന്പിൽ വിതരണം ചെയ്യും. മുന്നൂറോളം വരുന്ന ക്യാന്പിലെ സാധാരണ തൊഴിലാളികൾക്ക് ഉച്ചഭക്ഷണവും ആം ആദ്മി ബഹ്റൈൻ കൂട്ടായ്മ ഒരുക്കിയിട്ടുണ്ടെന്ന് ‘ആപ്’ ബഹ്റൈൻ കൂട്ടായ്മയുടെ കൺവീനർ ഗിരീഷും സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36446223, 38047608 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

