പ്രേ­രണ ബഹ്റൈൻ പ്രതി­ഷേ­ധ പരി­പാ­ടി­ നടത്തി­


മനാമ: ആൾ‍ക്കൂട്ട കൊലപാതകത്തിന്റെ കേരളീയ മുദ്രയായ മധു എന്ന ആദിവാസി യുവാവിന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ചും, രാഷ്ട്രീയം, എഴുത്ത്, പ്രതിരോധം എന്നീ വിഷയങ്ങളെ മുൻനിർത്തി സമകാലിക കീഴാള സമരങ്ങളോട് ഐക്യപ്പെട്ടും ‘കീഴാളൻ‍’ എന്ന ശീർഷകത്തിൽ പ്രേരണ ബഹ്റൈൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കന്നട സംഘ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കവി കുരീപുഴ ശ്രീകുമാർ പങ്കെടുത്ത് സംസാരിച്ചു. മനുഷ്യസ്നേഹത്തിന്റെ പക്ഷത്ത് നിൽക്കലാണ് അത്യന്തികമായി കവിയുടെ കടമയെന്ന് അഭിപ്രായപ്പെട്ട അദേഹം ‘കീഴാളൻ‍’ എന്ന സ്വന്തം കവിത ചൊല്ലിക്കൊണ്ടാണ് തന്നെ കേൾ‍ക്കാനായെത്തിയ തിങ്ങി നിറഞ്ഞ സദസ്സിനോടുള്ള വർ‍ത്തമാനങ്ങൾ‍ക്ക് തുടക്കമിട്ടത്. മാനവ സാഹോദര്യത്തിലധിഷ്ഠിതമായ ഒരു ലോകക്രമം പുലരുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുന്പോൾ നവ സാമൂഹിക മാധ്യമങ്ങളിലൂടെയും, അല്ലാതെയും താനടക്കമുള്ളവർ നേരിടേണ്ടി വരുന്ന കൈയ്യേറ്റങ്ങളെ അത്തരം ഹീന ശ്രമങ്ങൾ‍ക്ക് പിന്നിൽ പ്രവർ‍ത്തിക്കുന്നവരുടെ നൈസർഗ്ഗികതയായി മാത്രമാണ് കാണുന്നതെന്നും, അവയെ തെല്ലും ഭയപ്പെടുന്നില്ലെന്നും അദേഹം പറഞ്ഞു. തുടർ‍ന്ന് നടന്ന ചർച്ചയിൽ ഇ.എ സലിം, സജി മാർക്കോസ്, എൻ.പി ബഷീർ, ഷേർലി, പങ്കജ്നാഭൻ, എസ്.വി ബഷീർ, രഞ്ജൻ എന്നിവർ പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചു. പി.വി സുരേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാജിത്ത് മലയിൽ സ്വാഗതവും, ദിജീഷ് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed