എസ്.കെ­.എസ്.എഫ് സ്നേ­ഹസംഗമം സംഘടി­പ്പി­ച്ചു


മനാമ: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സാക്കിർ ക്യാന്പിലെ ശംസുൽ ഉലമ നഗറിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഹംസ അൻവരി മോളൂർ അദ്ധ്യക്ഷത വഹിച്ച ക്യാന്പിൽ എസ്.എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ‍ കോയ തങ്ങൾ തൻബീഹ് പഠനക്ലാസ് സെഷൻ നേതൃത്വം നൽകി. യുവാക്കൾ നല്ലവരായാൽ മാത്രം പോരെന്നും ശക്തമായ വ്യക്തിത്വം ഉള്ളവരായിരിക്കണമെന്നും കുട്ടികളെ ഇളം പ്രായത്തിലേ നല്ല വ്യക്തിത്വം ഉള്ളവരാക്കി വളർത്തണമെന്നും സയ്യിദ് ഫഖ്റുദ്ദീൻ‍ കോയ തങ്ങൾ പറഞ്ഞു. പഠന ക്ലാസുകൾക്‍ക് പുറമെ സംഘടനാ ചർച്ചാവേദി, മോട്ടിവേഷൻ ക്ലാസ്, കലാപരിപാടികൾ, മജ്ലിസുന്നൂർ‍ ആത്മീയ സദസ് എന്നിവയും ഒരുക്കിയിരുന്നു. പ്രഥമ സെഷനിൽ അബ്ദുൽ ഗഫുർ കൊടുവള്ളി ക്ലാസെടുത്തു. തുടർ‍ന്ന് നടന്ന മജ്ലീസുന്നൂറിന് ഹാഫിസ് ഷറഫുദീൻ മൗലവി നേതൃത്വം നൽകി.

കോ-ഓ−ർഡിനേറ്റർ റബീഅ് ഫൈസി അന്പലക്കടവ്, ജന.സെക്രട്ടറി മജീദ് ചോലക്കോട്, ഓർഗനൈസേഷൻ സെക്രട്ടറി നവാസ് കൊല്ലം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്യാന്പ് നിയന്ത്രിച്ചു. ബഹ്റൈനിലെ വിവിധ ഏരിയകളിൽ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് − വിഖായ പ്രവർ‍ത്തകരും സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കളും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed