ബഹ്റൈനിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ഫോർ വീൽ ഡ്രൈവ് കാറുകൾ
മനാമ : ഇൻഫർമേഷൻ ആൻറ് ഇ-ഗവൺമെൻറ് അതോറിറ്റി (ഐ.ജി.എ) പുറത്തുവിട്ട ഏറ്റവും പുതിയ വിദേശ വ്യാപാര റിപ്പോർട്ടനുസരിച്ച്, സെഡാൻ കാറുകളേക്കാൾ ബഹ്റൈനിലെ ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം ഫോർ വീൽ ഡ്രൈവ് കാറുകളോടാണ്.
2018 ജനുവരിയിലെ റിപ്പോർട്ട് അനുസരിച്ച്, ഫോർ വീൽ ഡ്രൈവ് കാറുകളാണ് ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്, 16 ദശലക്ഷം ബഹ്റൈൻ ദിനാറിന്. രണ്ടാം സ്ഥാനം സെഡാൻ കാറുകൾക്കാണ്, ഇത് ഇറക്കുമതി ചെയ്തിരിക്കുന്നത് 13 ദശലക്ഷം ബഹ്റൈൻ ദിനാറിനാണ്. 10 ദശലക്ഷം ബഹ്റൈൻ ദിനാറിന് ഇറക്കുമതി ചെയ്ത മൂന്നാം സ്ഥാനതത്തെത്തിയ ഉൽപ്പന്നം അലുമിനിയം ഓക്സൈഡ് ആണ്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 9 ശതമാനം വർദ്ധനയാണ് ഈ വർഷം ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം 377 ദശലക്ഷം ബഹ്റൈൻ ദിനാറിനാണ് ഇറക്കുമതി നടന്നത്. എന്നാൽ, ഈ വർഷം 412 ദശലക്ഷം ദിനാറിലെത്തി.
2018 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം, ബഹ്റൈനിലേക്ക് ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. 53 ദശലക്ഷം ബഹ്റൈൻ ദിനാറിന്റെ ഇറക്കുമതിയാണ് ചൈന നടത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് രണ്ടാം സ്ഥാനത്താണ്, 38 ദശലക്ഷം ദിനാർ. മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്, 37 ദശലക്ഷം ദിനാറിന്റെ ഇറക്കുമതി.
ബഹ്റൈനിൽ നിന്നും ഏറ്റവും കൂടുതലായി കയറ്റുമതി നടന്നത് സൗദി അറേബ്യയിലേക്കാണ്. 42 ദശലക്ഷം ബഹ്റൈൻ ദിനാറിന്റെ കയറ്റുമതിയാണ് ബഹ്റൈൻ സൗദിയിൽ നടത്തിയത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 26 ദിനാറിന്റെ ഉൽപ്പന്നങ്ങളാണ്. 23 ദിനാറിന്റെ ഇറക്കുമതി നടത്തിയത് ഓമനിലാണ്, മൂന്നാം സ്ഥാനത്താണ് ഒമാൻ.
പുനർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫോർ വീൽ ഡ്രൈവ് കാറുകളാണ്. ബഹ്റൈനിൽ നിന്നും ഫോർ വീൽ ഡ്രൈവ് കാറുകളുടെ 8 ദശലക്ഷം ദിനാറിന്റെ പുനർ കയറ്റുമതിയാണ് നടന്നത്. 3 ദശലക്ഷം ദിനാറിന്റെ പുനർ കയറ്റുമതിയുമായി രണ്ടാം സ്ഥാനത്ത് സിഗററ്റാണ്.

