സോ­ളാർ കമ്മീ­ഷനെ­ നി­യമി­ച്ചതിൽ തെ­റ്റ് പറ്റി­യെ­ന്ന് ഉമ്മൻ­ ചാ­ണ്ടി­


തിരുവനന്തപുരം : സോളാർ കമ്മീഷനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിൽ തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ചതിൽ അപാകതയെന്നും ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ കബിൽ സിബലാണ് ഉമ്മൻചാണ്ടിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് സർക്കാരാണ് സോളാർ തട്ടിപ്പു കേസ് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചത്. മന്ത്രിസഭയാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചത്. ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ചതിൽ അപാകതയുണ്ടായെന്ന വാദം ഉയർത്തിയതോടെ സ്വന്തം സർക്കാർ തീരുമാനത്തെയാണ് ഉമ്മൻചാണ്ടി തള്ളിപ്പറഞ്ഞത്. 

ടേംസ് ഓഫ് റഫറൻസിൽ അപാകതയുണ്ടായെങ്കിൽ എന്തുകൊണ്ട് അതിനെ അന്ന് ചോദ്യം ചെയ്തില്ലെന്ന് കോടതി ഉമ്മൻ ചാണ്ടിയോട് ചോദിച്ചു. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം കമ്മീഷനെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നും കോടതി ആരാഞ്ഞു. 

മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് അന്ന് ഉമ്മൻചാണ്ടി തീരുമാനമെടുത്തത്. എന്നാൽ ഇപ്പോൾ ഒരു വ്യക്തിയെന്ന ഉമ്മൻചാണ്ടിയുടെ മൗലിക അവകാശങ്ങളിൽ ലംഘനമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ അവകാശമുണ്ട്− എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ നൽകിയ മറുപടി. 

അതോടെ കമ്മീഷനെ നിയമിച്ചു കൊണ്ട് ഉത്തരവിട്ട മന്ത്രിസഭാ രേഖകൾ പരിശോധിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. രേഖകൾ നാളെത്തന്നെ ഹാജരാക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed