അഭയകേസ് : പ്രതികളുടെ വിടുതൽ ഹർജിയിൽ മാർച്ച് ആറിന് വിധി
തിരുവനന്തപുരം : അഭയാ കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി പറയുന്നത് മാർച്ച് ആറിലേക്ക് മാറ്റി. തിരുവനന്തുപരം സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. ഏഴ് വർഷം നീണ്ട വാദങ്ങൾക്ക് ശേഷമാണ് ഹർജികളിൽ വിധി പറയുന്നത്.
കേസിലെ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, ജോൺ പുതൃക്കയിൽ, സിസ്റ്റർസെഫി എന്നീ പ്രതികളാണ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജികളിൽ ഫെബ്രുവരി 27ന് വാദം പൂർത്തിയായിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിനെ പ്രതി ചേർക്കാൻ ജനുവരി 22 ന് സി.ബി.ഐ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഇത് േസ്റ്റ ചെയ്തിരിക്കു കയാണ്.
മൈക്കളിനെ കേസിൽ നാലാം പ്രതിയാക്കാനാണ് സി. ബി.ഐ കോടതി അനുമതി നൽകിയത്. കേസ് അന്വേഷിച്ചനിർണായക തെളിവുകൾ നശിപ്പിച്ചു എന്നത് ചൂണ്ടിക്കാട്ടി യായിരുന്നു മൈക്കിളിനെ പ്രതി ചേർക്കാൻ സി.ബി.ഐ കോടതി അനുമതി നൽകിയിരു ന്നത്.

