തണൽ - ചേ­മഞ്ചേ­രി­ ചാ­പ്റ്റർ രൂ­പീ­കരി­ച്ചു­


മനാമ: കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, അത്തോളി, ചേമഞ്ചേരി, തലക്കുളത്തൂർ എന്നീ പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ചേമഞ്ചേരി തണൽ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനായുള്ള ബഹ്‌റൈൻ കമ്മിറ്റി നിലവിൽ വന്നു. തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധി ഷബീർ മാഹിയുടെ നേതൃത്വത്തിൽ മനാമ സൗദി റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ സുബൈർ അത്തോളി പ്രസിഡണ്ടായും ലത്തീഫ് കൊയിലാണ്ടി സെക്രട്ടറിയായും എസ്.കെ നൗഷാദ് ട്രഷററായും സ്ഥാനമേറ്റു. 

മറ്റ് ഭാരവാഹികൾ: ലത്തീഫ് ജവേളൂർ, ജസീർ കാപ്പാട് (വൈസ് പ്രസിഡണ്ട്), ജമാൽ തോരായി, ജെൻസി മാടാക്കര (ജോ. സെക്രട്ടറി), രക്ഷാധികാരികളായി ഇബ്രാഹിം പുറക്കാട്ടിരി, ഗിരീഷ് കാളിയത്ത്, ഹുസൈൻ ഹാജി, അഷറഫ് കാട്ടിലപ്പീടിക, മജീദ് കൊളക്കാട്, ജുനൈസ് എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായി നിഷാദ് കെ.സി, ഷാഫി തൗഫീഖ്, അഷറഫ് കാപ്പാട്, അമീർ തിരുവള്ളൂർ, യൂസുഫ് പൊയിൽക്കാവ്,  ഷംസീർ, നദീർ കാപ്പാട്, നൗഫൽ കുനിയിൽ, നബീൽ മിഡ്‌ലാൻഡ്, ലത്തീഫ് വെള്ളഞ്ചേരി, നാജിദ്, ലത്തീഫ് ആയഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed