മൂ­ല്യവർ­ദ്ധി­ത നി­കു­തി­ നടപ്പാ­ക്കു­ന്നതിന് ബഹ്റൈന് 18 മാ­സങ്ങൾ ആവശ്യമെ­ന്ന് അന്താ­രാ­ഷ്ട്ര നാ­ണയനി­ധി­


മനാമ: ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നതിന് 18 മാസങ്ങൾ ആവശ്യമാണെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞു.  സൗദി അറേബ്യയും യു.എ.ഇയും ഇതിനകം വാറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ ബാക്കിയുള്ള രാജ്യങ്ങൾ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾക്ക് 18 മാസങ്ങൾ ഇതിനായി ആവശ്യമാണെന്നും അന്താരാഷ്ട്ര നാണയനിധി, ധനകാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അബ്ദലാഖ് സെൻഹദ്ജി പറഞ്ഞു. നികുതി നിലവിൽ വരുന്നതോടെ എണ്ണ വില ഇടിഞ്ഞത് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി രാജ്യം മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 അവസാനത്തോടെ വാറ്റ് നടപ്പാക്കുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നതായി ധനകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed