ലുലുവിൽ വിന്റർ കാർണിവൽ 2018 നാളെ


മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ആദ്യമായി വിന്റർ കാർണിവൽ സംഘടിപ്പിക്കുന്നു. ആലിയിൽ സ്ഥിതി ചെയ്യുന്ന റംലി മാളിലെ കാർ പാർക്കിൽ നാളെ വൈകീട്ട് അഞ്ച് മുതൽ ഒന്പത് മണി വരെയാണ് വിന്റർ കാർണിവൽ സംഘടിപ്പിക്കുന്നത്. പാചക വിദഗ്ദ്ധരുടെ വ്യത്യസ്ത രുചിയിലുള്ള ഹോം മെയ്‌ഡ്‌ ഭക്ഷണ സാധനങ്ങളുടെ സ്റ്റാളുകൾ കാർണിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാല വസ്ത്രങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ഫാഷൻ ഷോയും കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം മഞ്ഞുകാലത്തിൽ ഉപയോഗപ്രദമാകുന്ന സ്കിൻ കെയർ ഉൽപ്പന്നങ്ങളും, ബി.ബി ക്യു ഗ്രിൽ, പോപ്പ് കോൺ, എന്നിവയും വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. നൃത്ത പരിപാടികൾ, കൂടാതെ ലൈവ് മ്യൂസിക് ബാൻഡ് എന്നിവയും കാർണിവലിനെ വ്യത്യസ്തമാക്കും.ഇവിടെ എത്തുന്ന എല്ലാവക്കും ഒരു നല്ല അനുഭവമായിരിക്കുമെന്ന് ലുലു റീജ്യണൽ ഡയറക്ടർ ജൂസർ രൂപ പറഞ്ഞു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed