ഫെസ്റ്റിവൽ സിറ്റിയിലെ ഷോപ്പിങ്ങ് ഫെസ്റ്റിവൽ സമാപിച്ചു


മനാമ : ബഹ്‌റൈൻ ബേയിലുള്ള ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന് വന്ന ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ സമാപിച്ചു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായി നിരവധിപേരാണ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് എത്തിയത്. കാർണിവൽ ഗെയിം, ഔട്ട് ഡോർ വിപണി സംഗീതപരിപാടികൾ എന്നിവയായിരുന്നു ഫെസ്റ്റിവൽ സിറ്റിയിൽ അരങ്ങേറിയത്. 

പ്രതീക്ഷകൾക്കപ്പുറം ആളുകൾ ഈ ഫെസ്റ്റിവലിനെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ  ഷെയ്ഖ് ഖാലിദ് ബിൻഹുമൂദ് അൽ ഖലീഫ പറഞ്ഞു. 70,290 സന്ദർശകരാണ് 30 ദിവസത്തെ ഫെസ്റ്റിവൽ സിറ്റിയിൽ എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed