പരസ്യ നിയന്ത്രണങ്ങൾ ലംഘിച്ചു : 26 സ്ഥാപനങ്ങൾക്കെതിരെ നടപടി


മനാമ : പരസ്യ നിയന്ത്രണങ്ങൾ ലംഘിച്ച 26 സ്വകാര്യ സ്ഥാപനങ്ങൾ സസ്പെൻഡ് ചെയ്തു. ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്ചകളിലായിനിയന്ത്രണങ്ങൾ അവഗണിച്ച 300ൽപരം പരസ്യങ്ങൾ മുനിസിപ്പാലിറ്റിയിലെ ഇൻസ്പെക്ടർമാർ കണ്ടെത്തിയതായി നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ യൂസിഫ് അൽ ഘതം വ്യക്തമാക്കി. ആവശ്യമായ അനുമതി ഇല്ലാതെ പൊതു സ്ഥലങ്ങളിൽ പരസ്യങ്ങൾ സ്ഥാപിച്ചതുൾപ്പെടെയുള്ള .ലംഘനങ്ങൾ നടത്തിയ 26 സ്വകാര്യ സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷനാണ് (സിആർ) സസ്പെൻഡ് ചെയ്തത്. 

വാണിജ്യ പരസ്യങ്ങൾക്ക് പ്രത്യേകമായി അനുവദിച്ച സൈറ്റുകൾ അനുമതിയില്ലാതെ ഉപയോഗിച്ച കന്പനികളുമുണ്ട്. ഈ കന്പനികളുടെ കൊമേർഷ്യൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് നിയമ നടപടികൾ എടുത്തിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്ന് അൽ ഘതം അറിയിച്ചു.

വരുംദിവസങ്ങളിൽ നിയമം ലംഘിച്ച് സ്ഥാപിച്ച പരസ്യങ്ങൾ മുനിസിപ്പാലിറ്റി നീക്കം ചെയ്യുകയും 300 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കുകയും ചെയ്യും. രണ്ടാഴ്ച്ചക്കിടെ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി300ലധികം പരസ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റി ഇൻസ്പെക്ഷൻ വകുപ്പ് തലവൻ അബ്ദുൽ അസീസ് അൽ വാദി നടപടികൾക്ക് നേതൃത്വം നൽകി. വഴിയോര കച്ചവടക്കാർക്കെതിരെയും. പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന വിതരണക്കാർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം 15 റെയ്ഡുകളാണ് അനധികൃത കച്ചവട കേന്ദ്രങ്ങളിൽ നടത്തിയത്. 

ഹമദ്ടൗൺ, ജസ്ര, ഹമാലാ, ബുദയ്യ, ഹജർ, സെഹ്−ല, അബുസ്സൈബ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി കച്ചവടം നടത്തിയ 70 വാഹന ഉടമകളിൽനിന്നും പിഴ ഈടാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed