ആം ആദ്മി­ ബഹ്‌റൈൻ കൂ­ട്ടാ­യ്മ പ്രതി­ഷേ­ധം രേ­ഖപ്പെ­ടു­ത്തി­


മനാമ : ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ നടത്തുന്ന ഹീനമായ പ്രവൃത്തികളുടെ അവസാനത്തെ ഉദാഹരണമാണ് 20 എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടിയെന്ന് ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ ആരോപിച്ചു. ഭരണ ഘടനയുടെ എല്ലാ നിയമങ്ങളെയും കീഴ−്വഴക്കങ്ങളെയും, അട്ടിമറിച്ച് കൊണ്ടും, ഇരട്ട പദവി വഹിച്ചു എന്ന കാരണത്താൽ തങ്ങളുടെ ഭാഗം പറയാനുള്ള സാമാന്യ നീതി വരെ നിഷേധിച്ചുകൊണ്ടുമാണ് ഇത്തരമൊരു നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും, നിക്ഷ്പക്ഷ നിലപാടുകളെയും സംശയത്തോടെ കാണുവാൻ ഈ തീരുമാനം ഉപകരിക്കൂ. ഇന്ത്യയിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇരട്ട പദവി വഹിച്ചു കൊണ്ടിരിക്കുന്ന ജനപ്രതിനിധികൾ ഉണ്ടെന്നിരിക്കെ പദവി മാത്രം വഹിക്കുകയും എന്നാൽ സർക്കാർ ഖജനാവിൽ നിന്നും ഒരു രൂപ പോലും ശന്പളം എടുക്കാതിരിക്കുകയും, ചെയ്യുന്ന ഡൽഹി ആം ആദ്മി പാർട്ടിയുടെ ജനപ്രതിനിധികൾക്ക് മാത്രം ഇത്തരമൊരു അയോഗ്യത വിധിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും, ജനാധിപത്യം നില നിന്ന് കാണാൻ ആഗ്രഹിക്കുന്ന എല്ലാ സാധാരണ ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്ന് വരണമെന്നും ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മയുടെ മീഡിയ സെക്രട്ടറി നിസാർ കൊല്ലം അഭിപ്രായപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed