സെ­ന്റ് മേ­രീസ് കത്തീ­ഡ്രലിൽ‍ വി­ശു­ദ്ധ നി­നവെ­ നോ­ന്പ് ഇന്ന്­ മു­തൽ‍


മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ‍ എല്ലാവർ‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോന്പ് (വിശുദ്ധ മൂന്ന്‍ നോന്പ്) ഇന്ന് മുതൽ‍ ജനുവരി 24 വരെയുള്ള ദിവസങ്ങളിൽ‍ കത്തീഡ്രലിന്റെ വാർ‍ഷികധ്യാന ദിനങ്ങളായി വേർ‍തിരിച്ച് ആചരിക്കുന്നു. മലങ്കര സഭയിലെ പ്രഗത്ഭ പ്രസംഗികനായ റവ. ഫാ. ചെറിയാൻ റ്റി. സാമുവേലാണ്‌ ഈ വർ‍ഷത്തെ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽ‍കുന്നത്. ഇന്ന് വൈകീട്ട് 7 മണി മുതൽ‍ സന്ധ്യാനമസ്കാരം, കത്തീഡ്രൽ‍ ക്വയറിന്റെ ഗാനശുശ്രൂഷ, ധ്യാന പ്രസംഗം 22, 23 തീയതികളിൽ‍ രാവിലെ 6:15 മുതൽ‍ പ്രഭാത നമസ്കാരം, ഉച്ചയ്ക്ക് 1ന്‌ ഉച്ച നമസ്കാരം, വൈകീട്ട് 7 മണി മുതൽ‍ സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം എന്നിവയും 24ന്‌ രാവിലെ 6:15 മുതൽ‍ പ്രഭാത നമസ്കാരം, ഉച്ചയ്ക്ക് 1ന്‌ ഉച്ച നമസ്കാരം, വൈകീട്ട് 6:15 മുതൽ‍ സന്ധ്യനമസ്കാരവും തുടർ‍ന്ന്‍ വിശുദ്ധ കുർ‍ബ്ബാനയും നടത്തുമെന്ന് ഇടവക വികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, സഹ. വികാരി റവ. ഫാ. ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed