കുട്ടികൾക്ക് മുൻപിൽ രക്ഷിതാക്കൾ മാതൃകയാകണം: ഡോ. ഇന്ദിര
മനാമ: മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും, വഴക്കുകളും കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും, അതുകൊണ്ട് മാതാപിതാക്കൾ അവർക്ക് മുന്നിൽ മാതൃകയാകണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച കുട്ടികളുടെ മനഃശാസ്ത്രം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഡോ. ഇന്ദിര അഭിപ്രായപ്പെട്ടു.
സന്താനങ്ങളെ സദ്ഗുണ സന്പന്നരാക്കി വളർത്തുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുകയാണെന്നും മക്കളുടെ മേൽ രക്ഷിതാക്കൾക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന് കാരണമെന്നും, കുട്ടികളുടെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തി തെറ്റ് കണ്ടാൽ സദുപദേശിക്കുന്നതിലുപരി ആക്ഷേപങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമം സന്താന പരിപാലനത്തിലെ മാരകമായ വീഴ്ചയാണെന്നും, വാർത്താമാധ്യമങ്ങൾ ഇന്റർനെറ്റ്, സ്മാർട്ട് ഫോണുകൾ എന്നിവയിലൂടെ മക്കൾ എന്താണ് വായിക്കുന്നതെന്നും, കാണുന്നതെന്നും, രക്ഷിതാക്കൾ ശ്രദ്ധിച്ചു കൊണ്ടിരിക്കണമെന്നും, ഡോ. ഇന്ദിര അഭിപ്രായപ്പെട്ടു. ഡോ. സുരേഷ്, (കൗൺസിലർ), ഡോ. ബാബു (എ.എം.എച്ച് ഹോസ്പിറ്റൽ), ഡോ. ഗംഗാധരൻ (റിട്ട. പ്രൊഫസർ), ജൗഹർ ഫാറൂഖി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

