കേരളീയ സമാജം തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം 2018--19 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു കൊണ്ട് റിട്ടേണിംഗ് ഓഫീസറായി ഉല്ലാസ് കാരണവരെ എക്സിക്യുട്ടീവ് കമ്മിറ്റി നിയമിച്ചു. ഒന്നിൽ കൂടുതൽ പാനലുകൾ മത്സര രംഗത്ത് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇത്തവണയും ഭരണസമിതി തിരഞ്ഞെടുപ്പിലേയ്ക്ക് വോട്ടെടുപ്പ് തന്നെ വേണ്ടി വരുമെന്നാണ് കരുതുന്നത്.
അതുകൊണ്ട് തന്നെ പ്രധാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനമാണ് ഒരുക്കേണ്ടി വരിക. എല്ലാ അംഗങ്ങളുടെയും പൂർണ്ണ സഹകരണം തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഉണ്ടാകണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ജനുവരി ഒന്പതിന് ഇറക്കിയ നോട്ടീസിൽ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് തീയതികളും നാമനിർദേശ പത്രികാ സമർപ്പണം സംബന്ധിച്ച കാര്യങ്ങളും ഇനി തിരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയിൽ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിന് ശേഷം പ്രവാസികൾ ഉറ്റു നോക്കുന്ന കേരളീയ സമാജം തിരഞ്ഞെടുപ്പും വലിയ ചർച്ച ആകുമെന്നാണ് കരുതുന്നത്.

