ആയു­ർ­വേ­ദിക് മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ച്ചു


മനാമ: ഐ.വൈ.സി.സി ഹിദ്ദ് −അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും ശാന്തിഗിരി ആയുർവേദിക് സെന്ററുമായി സഹകരിച്ച് ഹിദ്ദിലെ മിഡിൽ ഈസ്റ്റ്ഹോസ്പിറ്റലിൽ വെച്ച് ആയുർവ്വേദിക് മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഐ.വൈ.സി.സി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ആയുർവ്വേദ മെഡിക്കൽ ക്യാന്പ് നടത്തുന്നത്. 

ഇന്ത്യൻ സ്‌കൂൾ എക്സിക്യുട്ടീവ് അംഗം അജയ് കൃഷ്ണൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഹിദ്ദ് ഏരിയ പ്രസിഡണ്ട് രാജേഷ് പന്മന അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാന്പിൽ ജനറൽ മെഡിസിൻ കൂടാതെ ഡെന്റൽ ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, ലിനു തോപ്പിൽ സാം, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ. അമാർ, ഡോ. ജയ്‌സ്‌, ഡോ. അതുല്യ ഉണ്ണികൃഷ്ണൻ, ഡോ. രാഖീ ബാലകൃഷ്ണൻ തുടങ്ങിയവർ ക്യാന്പിൽ പങ്കെടുത്തു.

 
 
 
 
 
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed